Header Ads Widget

Responsive Advertisement
പാലാഴി
15 ഒക്ടോബർ 2022 
 
പാലാഴി അത്താണിയിലെ ഓഷ്യാനിക് അപ്പാർട്ട്മെൻ്റിൽ നിന്നും 3 യുവാക്കളെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും
എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്‌, ഹാഷിഷ് ഓയിൽ, എം ഡി എം എ എസ്റ്റസി പിൽ, കഞ്ചാവ് എന്നിവ  പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെയോടെ എത്തിയ പൊലിസ് നടപടികൾ പൂർത്തിയാക്കി ഫ്ലാറ്റിൽ നിന്ന് മടങ്ങിയത് ഉച്ചക്ക് ശേഷമാണ്.

പാലാഴി അത്താണിയിലെ ഈ അപാർട്മെന്റ്  കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ് ഐ ധനഞ്ജയദാസ് ടി വി യുടെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും  നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ടിക്റ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും  (ഡാൻസാഫ് ) ചേർന്ന് പിടികൂടിയത്.
                     (ഫൻസാഷ് 24)

ഡി സി പി  എ ശ്രീനിവാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ പാലാഴി അത്താണി എം എൽ എ റോഡിലുള്ള  ഫ്ലാറ്റിൽ പരിശോധനയിലാണ് 3 പേരും പിടിയിലായത്.  ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക സിന്ധറ്റിക്ക് മരുന്നുകളായ  31.30 ഗ്രാം എം ഡി എം എ, 450 മില്ലിഗ്രാം എസ് ഡി സ്റ്റാബ് (35 എണ്ണം ),  780 മില്ലിഗ്രാം എക്സ്റ്റസി പിൽ, 11.50 ഗ്രാം കഞ്ചാവ്,
3 മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസി ബി പേപ്പർ എന്നിവയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
              (നൗഫൽ അലി 22)

പിടിയിലായവർക്ക് ലഹരി വസ്തുക്കൾ കിട്ടുന്ന വഴികളെ കുറിച്ചും ഇവരിൽ നിന്നും ലഹരി വസ്തുക്കൾ വാങ്ങിയവരെ കുറിച്ചുമെല്ലാം സമഗ്രമായ അന്വേഷണം നടത്തുമെന്ന്  പന്തീരാങ്കാവ് ഇൻസ്പക്ടർ ഗണേഷ് കുമാർ എൻ പറഞ്ഞു.
       (മുഹമ്മദ് ഷാമിൽ റഷീദ് 25)

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, സീനിയർ.സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാർ പി സി പി ഒ മാരായ രഞ്ജിത്ത് എം, സനൂജ് എൻ, കിരൺ പി കെ , ഹരീഷ് കുമാർ ടി കെ , സുബിൻ വിഎം ഡ്രൈവർ സി പി ഒ വിഷ്ണു തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment