Header Ads Widget

Responsive Advertisement


എറണാകുളം 
22 ഒക്ടോബർ 2022

അരി മുതൽ പച്ചക്കറികൾ വരെയുള്ള അവശ്യ  ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിത വിലക്കറ്റം നിയന്ത്രിക്കാൻ പൊതു വിതരണ വകുപ്പ് കമ്പോളത്തിൽ അടിയന്തിര ഇടപടൽ നടത്തണമെന്ന് കൺസ്യൂമേഴ്സ്  ഫെഡറേഷൻ ഓഫ് കേരള ( സി എഫ് കെ ) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പട്ടു.
കഴിഞ്ഞ ആഴ്ച്ചകളിൽ 46 രൂപയുണ്ടായിരുന്ന ഒരു കിലോ ജയ അരിക്ക് 58 രൂപയായി, മട്ട അരി 45 ൽ നിന്ന് 59 ആയി ,ചെറിയ ഉള്ളി 60 ൽ നിന്ന്  110 ആയി ,ഉരുളക്കിഴങ്ങ് 22 ൽ നിന്ന് 42 ആയി ,ചെറുപയർ 98 ൽ നിന്ന് 109 ൽ എത്തി ,സവോള 30 ൽ നിന്ന് 42 ഉം ചെറുപയർ 98 ൽ നിന്ന് 109 ഉം ആയി , തക്കാളി ബീറ്റ്റൂട്ട് ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് 10 രൂപയുടെ വർദ്ധനവ് ഉണ്ടായി ഉപ്പിനും മുളകിനും വില വർദ്ധിച്ചതോടെ സാധരണക്കാരൻ്റെ ജീവിതം തന്നെ ദുസ്സഹമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില അതിരുവിട്ടിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തത് കൊടിയ വഞ്ചനയും ക്രൂരതയുമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാത്യൂസ് കുരുവിള

സംസ്ഥാനത്ത് റേഷൻ വസ്തുക്കൾ കരിഞ്ചന്തയിൽ പോവുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും ,കരിഞ്ചന്തയും ,പൂഴ്ത്തിവയ്പ്പും കർശനമായി തടയുന്നതിനും സിവിൽ സപ്ലെയ്സ് കൺട്രോളറുടെ നേതൃത്വത്തിൽ സംസ്ഥാന ജില്ലാ ,താലൂക്ക് തലത്തിൽ സ്ക്വാഡ് രൂപികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു
കൊല്ലം കളികെല്ലൂർ പോലീസ് സ്റ്റേഷനിൽ വച്ച് നിരപരാധിയായ സൈനികൻ വിഷ്ണുവിനും സഹോദരൻ  ഡി. വൈ. എഫ്. ഐ പ്രവർത്തകർ വിഘ്നേഷിനും നേരെ പോലീസ് ക്രിമിനലുകൾ നടത്തിയ ലോക്കപ്പ് മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും പൊലീസിലെ ക്രിമിനൽ സ്വഭാവം പ്രകടിപ്പിക്കുന്നവരെ പുറത്താക്കാൻ സർക്കാർ തയ്യാറാകണം.

സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ വൈ എം .സി .എ ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാന വർക്കിങ്ങ് ചെയർമാൻ സഖറിയ എൻ. സേവ്യർ ,  ജനറൽ സെക്രട്ടറി എ. എം സെയ്ത്, വൈസ് ചെയർമാൻ പി. അബ്ദുൾ മജീദ് (കോഴിക്കോട്), സെക്രട്ടറിഎൽ . ഗോപാലകൃഷ്ണൻ  , സകരിയ്യ പള്ളിക്കണ്ടി (കോഴിക്കോട്) കോ -ഓഡിനേറ്റർ കലൈവാണി സോമൻ ,കെ . പി അബ്ദുൾ ലത്തീഫ് (കോഴിക്കോട്) ഹഫ്സത്ത് മജീദ് എന്നിവർ സംസാരിച്ചു.

Post a Comment