കോഴിക്കോട്
2022 നവംബർ 8
സി എം പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായ എം.വി രാഘവന്റെ 8-മത് ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.എം.പി കോഴിക്കോട് ഏരിയ കമ്മിറ്റി രക്തദാനം നടത്തി.
സി.എം.പി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ് രക്തം നൽകിക്കൊണ്ടാണ് ക്യാമ്പ് ഇത്ഘാടനം ചെയ്തത്.
ഗവണ്മെന്റ് ബീച്ച് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പ്രവർത്തകരെത്തി രക്തം നൽകി.
സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം ചാലില്‍ മൊയ്തീന് കോയ, കോഴിക്കോട് ഏരിയ സെക്രട്ടറി എന്‍. വിനോദ്, ജോയിന്‍ സെക്രട്ടറി പ്രവീണ്‍,
ജില്ലാ കമ്മിറ്റി അംഗം ഷൗക്കത്ത്, മഹിള ഫെഡറേഷന് ജില്ലാ സെക്രട്ടറി രമ്യ.സി.ടി, ഏരിയ കമ്മിറ്റി അംഗങ്ങളായ മുരളി, വിപിന്‍, ദിനേശന്, രാഹുല്‍, സൂരജ്, അര്ജുന്, എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന മേലേത്തു വീട്ടിൽ രാഘവൻ നമ്പ്യാർ എന്ന എം വി ആർ സി പി ഐ എമ്മിൽ നിന്നു വിട്ട ശേഷമാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) രൂപവത്കരിച്ചത്. ഏറ്റവുമധികം നിയോജക മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. മാടായി(1970) തളിപ്പറമ്പ്
(1977), കൂത്ത്പറമ്പ്(1980), പച്ചന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.1991-1995-ലെ കെ.കരുണാകരൻ മന്ത്രിസഭയിലും 2001-2004-ലെ എ.കെ.ആൻറണി മന്ത്രിസഭയിലും സഹകരണവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
1933 മെയ് 5 ന് ജനിച്ച ഇദ്ദേഹം 2014 നവംബർ 9 നാണ് നിര്യാതനായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ