29 ഡിസംബർ 2022
ദേശീയപാതയിൽ രാമനാട്ടുകരക്ക് സമീപം പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി പ്രദേശവാസികൾ പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായി.
ഏറെ ജന സാന്ദ്രതയുള്ള പുതുക്കോട് പാറമ്മൽ ഭാഗങ്ങളിളെ ബന്ധിപ്പിക്കുന്നതിനായി അടിപ്പാത വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശവാസികൾ സംഘടിച്ച് പാറമ്മൽ പുതുക്കോട് അണ്ടർ പാസ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നത്. മന്ത്രിമാർക്കും എം.പിമാർക്കും ഹൈവെ ഉദ്യോഗസ്ഥർക്കുമെല്ലാം നിരവധി നിവേദനങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ അനുകൂല നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ പാറമ്മൽ ജംഗ്ഷനിൽ ഇതിനോടകം ബഹുജന ധർണയും നടത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ