സാന്ത്വന പരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘടനം നിർവഹിച്ചു .
പാറമ്മൽ
30 ഡിസംബർ 2022
വാഴയൂർ പഞ്ചായത്തിലെ പാറമ്മൽ ആ സ്ഥാനമായി പ്രവർത്തിക്കുന്ന ഇ എം എസ് പഠന കേന്ദ്രം & ചാരിറ്റബിൾ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ഉപകരണങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ഐആർ പി സി സാന്ത്വന കേന്ദ്രം ചെയർമാനും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി ജയരാജൻ നിർവഹിച്ചു.
പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രി ചെയർമാൻ ഡോ.എ മുഹമ്മദ് ആശംസ അർപ്പിച്ചു .സൊസൈറ്റി പ്രസിഡൻ്റ് സി രാവുണ്ണിക്കുട്ടി ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ
സി പി എം കാരാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ പ്രേമൻ, ഏരിയ കമ്മിറ്റി അംഗം ആർ എസ് അമീനകുമാരി , പഞ്ചായത്ത് മെമ്പർ എവി അനിൽകുമാർ ,സി നിധീഷ് ,പി സതീഷ് കുമാർ ,പി മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം കാരാട് നവചേതനയുടെ ഗസൽ സന്ധ്യയും അരങ്ങേറി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ