Header Ads Widget

Responsive Advertisement
വരും ദിവസങ്ങളിലും മഴ തുടരുമെന്ന്
സൂചന. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ നാളെയും മഴക്ക് സാധ്യത. INVEST 96 B എന്ന പേരിലുള്ള ന്യൂനമർദത്തിന് നിലവിൽ 25 കി.മി വേഗത്തിൽ കാറ്റുണ്ട്. 30 കി.മി ആണ് ഗസ്റ്റ് വിന്റ് സീപിഡ്. മർദ്ദം 1007 മില്ലി ബാർ. വടക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ 17 കി.മി വേഗതയിലാണ് സിസ്റ്റം കഴിഞ്ഞ 6 മണിക്കൂറിൽ സഞ്ചരിക്കുന്നത്.
ന്യൂനമർദ്ദം ഈ മാസം എട്ടോടെ ശക്തിപ്പെട്ട് തമിഴ്‌നാട് തീരത്ത് എത്തി തമിഴ്‌നാടിനു കുറുകെ കേരളത്തിലൂടെ  സഞ്ചരിച്ച് അറബിക്കടലിൽ എത്തുമെന്നാണ് അനുമാനം. ആദ്യ സൂചനകൾ അനുസരിച്ച്  അതിതീവ്ര മഴക്ക് സാധ്യതയില്ല. സാധാരണ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഈ കാര്യങ്ങളിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും. 
 കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ ഇടിയോടെയുള്ള മഴ  നാളെയും ഉണ്ടാകുമെന്നാണ് സൂചന.

Post a Comment