പെരുമണ്ണ
27 ഡിസംബർ 2022
പെരുമണ്ണ പഞ്ചായത്തിൽ കിണറിൽ വീണ പോത്തിനെ നാട്ടുകാരും അഗ്നി രക്ഷാ ഉദ്യാഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. പെരുമണ്ണ17ാം വാർഡ് ചെറുകാട്കുന്നിൽ സഹകരണ ശുദ്ധജല പദ്ധതിയുടെ പൊതു കിണറിലാണ് പോത്ത് അകപ്പെട്ടത്. വിവരമറിഞ്ഞ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
റോപ്പിന്റെയും അനിമൽ ബെൽറ്റിന്റെയും സഹായത്തോടുകൂടി പരിക്കൊന്നും കൂടാതെ പോത്തിനെ പുറത്തെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഗിൻ,സാനിജ് എന്നിവർ കിണറ്റിൽ ഇറങ്ങി.സ്റ്റേഷൻ ഓഫീസർ റോബി വർഗ്ഗീസ് ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സനൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അബ്ദുൽ റഫീഖ്, രാകേഷ് ബൈജുരാജ്,ഹോം ഗാർഡ് ജയപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ