16 ജനുവരി 2023
കുറ്റിക്കാട്ടൂർ ഗവ ഹൈസ്കൂൾ പ്രഥമ എസ് എസ് എൽ സി ബാച്ചിൻ്റെ ആദ്യ സംഗമം "പ്രഥമം" സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം ബാബു സംഗമം ഉദ്ഘാടനം ചെയ്തു. 1982 - 83 വർഷത്തെ ബാച്ചാണ് ഒത്തുചേർന്നത്.
സംഗമത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 40 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായ നിമിഷങ്ങളായി. കുടുംബ വിശേഷങ്ങൾ പങ്കുവെച്ച സംഗമം വൈകും വരെ നീണ്ടു.
മൂസ കോയ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിദ്ധാർത്ഥൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ വിസി അബൂബക്കർ മാസ്റ്റർ ആദ്യക്ഷനായി.മുഹമ്മദ് സി, ഇഷ, റഹീം, രാജൻ, പ്രേമാനന്ദൻ , സതീശൻ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ