Header Ads Widget

Responsive Advertisement
പാറമ്മൽ
01 ജനുവരി 2023

ദേശീയപാതയിൽ  കോഴിക്കോട്  രാമനാട്ടുകരക്ക് സമീപം പറമ്മൽ ജംഗ്ഷനിൽ അടിപ്പാത അനുവദിക്കണ മെന്ന് ആവശ്യപ്പെട്ട് പാറമ്മൽ - പുതുക്കോട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ എച്ച് ബൈപ്പാസിൽ പാറമ്മൽ ജംഗ്ഷനിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ഇവിടെ അടിപ്പാത വേണമെന്ന ആവശ്യവുമായി മാസങ്ങളായി ജനങ്ങൾ പ്രക്ഷോഭം 
നടത്തി വരികയാണ്. പ്രക്ഷോഭങ്ങളും സമരങ്ങളും നിവേദനങ്ങളുമെല്ലാം അവഗണിക്കപ്പെടുകയും റോഡ് പ്രവർത്തി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങൾ അണിനിരന്ന് മനുഷ്യചങ്ങല തീർത്തത്.
വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവൻ  ഉദ്ഘാടനം ചെയ്തു . ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ജിദ്ദു ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ , പഞ്ചായത്ത് മെമ്പർ എ വി അനിൽകുമാർ ,കൺവീനർ കെ കൃഷ്ണൻ ,ഇ കെ ഫാറൂഖ് ,വിജയൻ മംഗലത്ത്, സി രാവുണ്ണിക്കുട്ടി ,പുല്ലാല യിൽ അജയൻ,  ഗോപാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു .
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത് .

Post a Comment