രാജീവ് ജി കൾച്ചറൽ സെന്ററിന്റെ പ്രവർത്തനം മാതൃകാപരം
പെരുമണ്ണ
16 ജനുവരി 2023
രാജീവ് ജി കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ വേറിട്ടു നിൽക്കുന്നതും ഒപ്പം മാതൃകാ പരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പെരുമണ്ണ പഞ്ചായത്തിലെ മാവൂർ പറമ്പിൽ ശ്രീധരനും കടുംബത്തിനും രാജീവ് ജി കൾച്ചറൽ സെന്റർ പെരുമണ്ണ നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ചെയർമാൻ ഹരിദാസ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
പി മൊയ്തീൻ, ദിനേശ് പെരുമണ്ണ, ഉമ്മർകെ.പി.സി സി മെമ്പർ ,വിനോദ് പടനിലം, എ.ഷിയാലി(ബ്ലോക്ക് പ്രസി ഡണ്ട്), എം.എ. പ്രഭാകരൻ പെരുമണ്ണ മണ്ഡലം പ്രസിഡണ്ട് , കെ.സി.രാജേഷ്(പെരുമണ്ണ കോ.ഓപ്പ്. ബേങ്ക് പ്രസിഡണ്ട്), യു ടി. ഫൈസൽ, പുരുഷു മൂപ്പു കണ്ടം തുടങ്ങിയവർ സംസാരിച്ചു.

ജപ്തി നടപടികളിൽ നിന്ന് നിത്യരോഗ ശയ്യയിലായ കുടുംബത്തെ ലോണടച്ച് ബാദ്ധ്യതകൾ തീർക്കുക, നിത്യരോഗികൾക്ക് മരുന്ന്, സാമ്പത്തിക സഹായം നൽകുക എന്നത് തികച്ചും ശ്ലാഘനീയമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ