Header Ads Widget

Responsive Advertisement
പാറമ്മൽ
23 ജനവരി 2023

പാറമ്മലിൽ അടിപ്പാത വേണമെന്ന ആവശ്യമുന്നയിച്ച്  പഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും ഉപവാസമനുഷ്ഠിച്ചു. 
രാമനാട്ടുകര - വെങ്ങളം ദേശീയ പാതയിൽ രാമനാട്ടുകരക്ക് സമീപം  പാറമ്മൽ ജംഗ്ഷനിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ് പാറമ്മൽ - പുതുക്കോട് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സമിതി പ്രവർത്തകരും ഹൈവേയ്ക്ക് സമീപം ഏകദിന നിരാഹാരം അനുഷ്ഠിച്ചു. 22 ജനുവരി 2023 ഞായർ രാവിലെ  ടി വി ഇബ്രാഹിം എം എൽ എ ഉപവാസം ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ ജിദ്ദു ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷിജിനി ഉണ്ണി, വാഴയൂർ ഗ്രാമ  പഞ്ചായത്ത് പ്രസിഡൻറ് ടി പി വാസുദേവൻ മാസ്റ്റർ, വൈസ് പ്രസിഡൻ്റ് മിനി കോലോത്തൊടി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റാഷിദ ഫൗലൂദ് ,പി കെ ബാലകൃഷ്ണൻ, കെ പ്രസീത,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ പ്രേമൻ, കെ പി അബ്ദുൾ അസീസ്, അഖിൽ താമരത്ത് ദിനേശൻ ,കെ എം വേണുഗോപാൽ, കെ സി തുളസീദാസ്, സമദ് മുറാദ്,  വാഴയൂർ സർവ്വീസ് ബാങ്ക് പ്രസിഡൻറ് കെ സുബ്രഹ്മണ്യൻമാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു . കൺവീനർ കെ കൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് മെമ്പർ എവി അനിൽകുമാർ  നന്ദിയും രേഖപ്പെടുത്തി .
വിവിധ റസിഡൻസ് അസോസിയേഷനുകൾ ,രാഷ്ട്രീയ പാർട്ടികൾ ,സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ മുതലായവർ പ്രകടനമായി സമരപ്പന്തലിൽ എത്തുകയും അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു .

Post a Comment