നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ .
താനൂർ, അട്ടത്തോട്
ചക്കമഠത്തിൽ
മജീദിനെയാണ് (43) പന്തീരങ്കാവ് എസ് ഐ ടി.വി.ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 13ന് ആറപ്പുഴയിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
പുലർച്ചെ ലോറി ജോലിക്കാർ വന്നപ്പോൾ ലോറിയുടെ ബാറ്ററിയുടെ ബോക്സ് അഴിച്ചുമാറ്റാനുള്ള ശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടതാടെ ലോറി ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ സമീപത്ത് ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടത് കണ്ടെത്തി. തുടർന്ന് ഓട്ടോയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മജീദിനെ പോലീസ് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ