Header Ads Widget

Responsive Advertisement
ബേപ്പൂർ
03 നവംബർ 2023

ബേപ്പൂരിലെ ഒരുമ സ്വാശ്രയ സംഘം വിവിധ പരിപാടികളോടെ വാർഷികപൊതുയോഗവും  കുടുംബസംഗമവും നടത്തി. 
സീനിയർ സിവിൽ പോലീസ് ഓഫീസർ രഘീഷ് പറക്കോട്ട് ഉത്ഘാടനം ചെയ്തു. 
ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രസക്തി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും എടുത്തു.  ഒരുമ കുടുംബത്തിൽ നിന്നും MBBS പഠനം പൂർത്തിയാക്കിയ പ്രേമരാജൻ ഉഷാകുമാരി ദമ്പതികളുടെ മകളായ ഡോ.ശിൽപ്പയെ ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറിയായി പി.എൻ.പ്രേമരാജനേയും പ്രസിഡന്റായി പി.വി.അബ്ദുൽ വഹാബിനേയും തിരഞ്ഞെടുത്തു.
ചടങ്ങിൽ പി.എൻ.പ്രേമരാജൻ സ്വാഗതവും മനോജ്. കെ അദ്ധ്യക്ഷതയും  വഹിച്ചു, അജയ് കുമാർ.എ.കെ നന്ദി പ്രകാശിപ്പിച്ചു.

Post a Comment