ഇരിങ്ങല്ലൂർ
29 ജനുവരി 2023
നവീകരിച്ച വീടിൻ്റെ താക്കോൽ കൈമാറി. ഇരിങ്ങല്ലൂർ - എം.ജി. നഗർ ' എളവന മീത്തൽ പ്രസന്നയുടെ വീട് വാസയോഗ്യമാക്കുന്ന പ്രവൃത്തികൾ കേരളാ പ്രദേശ് കോൺഗ്രസ്സ് സേവാദൾ പ്രവർത്തകരാണ് ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
മേൽക്കൂരയടക്കം തകർന്ന് വീഴുന്ന അവസ്ഥയിലായിരുന്ന വീടാണ് സേവാദൾ പ്രവർത്തകർ പണിയെല്ലാം പൂർത്തീകരിച്ച് വാസയോഗ്യമാക്കി ഉടമക്ക് കൈമാറിയത്.
29 ജനുവരി ഞായറാഴ്ച വീട്ടിൽ ഒരുക്കിയ ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ആണ് വീടിൻ്റെ താക്കോൽ കൈമാറിയത്.
തൻ്റെ വീടിന്റെ കഴുക്കോലും പട്ടികയും ദ്രവിച്ച് മേൽക്കൂര നിലംപൊത്താറായ വീട് നന്നാക്കുന്നതിന് സഹായം തേടി പ്രസന്ന സേവാദൾ പ്രവർത്തകരെ സമീപിച്ചിതോടെ വീടിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സേവാദൾ പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.
സേവാദൾ വളന്റിയർ മാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രസന്നയെ നേരിൽ കാണുന്നതിനുമായി സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരിയും നേരിട്ടെത്തിയിരുന്നു.


താക്കോൽ കൈമാറൽ ചടങ്ങിൽ നിരവധി നേതാക്കളും പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ