18 ജനുവരി 2023
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ്. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനാണ് നോട്ടീസ് നൽകിയത്. പെർമിറ്റ് റദ്ദാക്കാനും ആർ ടി ഒ നിർദ്ദേശം നൽകിയേക്കും.
ഇന്നലെയാണ് കുറ്റിക്കാട്ടൂരിൽ ബസിൽ കയറുന്നതിനിടെ ബസ് മുമ്പാട്ട് എടുത്തതിനെ തുടർന്ന് യാത്രക്കാരി വീണത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. അപകട ദൃശ്യം ഭയപ്പെടുത്തുന്നതാണ്. ബസ്സിനടിയിൽ നിന്നും ഒഴിഞ്ഞുമാറാനായതും തക്ക സമയത്ത് വാഹനം നിർത്തിയതും വൻ അപകടം ഒഴിവാക്കി. ബസ്സിൻ്റെ വാതിലുകൾ അടക്കാതെയാണ് ബസ്സ് നീങ്ങിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബസ്സ് കാത്തുനിന്ന കുട്ടികളാണ് ഓടിയെത്തി വീട്ടമ്മയെ എഴുന്നേൽക്കാൻ സഹായിച്ചത്.എന്നാൽ ബസ്സ് ഓടിച്ചു പോവുകയും ചെയ്തു.
ഈ സംഭവത്തിലാണ് വിവിധ വകുപ്പുകൾ നടപടി തുടങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ