Header Ads Widget

Responsive Advertisement

തിരുവനന്തപുരം

16 ജനുവരി 2023

സംസ്ഥാനത്ത് മാസ്ക്ക് വീണ്ടും നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. പൊതു ഇടങ്ങളിലും ആളുകൾ കൂടുന്നിടത്തും ഇനി മാസ്ക് നിർബന്ധമാണ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഈ ഉത്തരവ് ഇറക്കിയത്.

                  (ഫയൽ ചിത്രം)

കടകൾ, തിയ്യറ്ററുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കടയിലെത്തുന്നവർക്ക് കൈ ശുചിയാക്കാനായി സാനിറ്റൈസറോ സോപ്പോ സ്ഥാപനത്തിൽ ഉണ്ടെന്ന് ഉടമകൾ ഉറപ്പ് വരുത്തണം. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കണമെന്നും ഉത്തരവിലുണ്ട്.

പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കാനും നിർദ്ദേശമുണ്ട്. കോവിഡ് വർദ്ധിച്ചു വരുന്ന പുതിയ സാഹചര്യത്തിലാണ് ഉത്തരവ്.

Post a Comment