Header Ads Widget

Responsive Advertisement
ബത്തേരി
09 ജനുവരി 2023
ബത്തേരി നഗരത്തിലിറങ്ങി ഭീതി പടർത്തിയ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ശ്രമം വിജയിച്ചില്ല. വില്ലനായി തുടരുന്ന പി എം 2 എന്ന മോഴ ആനയെ മയക്കുവെടി വച്ച് പിടികൂടുവാനാണ് സർക്കാർ നിർദ്ദേശം.
രണ്ട് ദിവസമായി പ്രത്യക ദൗത്യസംഘം ഇതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ദൗത്യസംഘത്തിന് ആനയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അന ചതുപ്പ് നിലത്തായതിനാലും മറ്റൊരു കാട്ടുകൊമ്പൻ്റെ സൗന്നിദ്ധ്യം ഉണ്ടായാതി നാലും വെടിവെക്കാനായില്ല എന്നാണ് ഉദ്യാഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ഇന്നലെ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ബത്തേരിയിലെത്തിയിരുന്നു. സർക്കാർ നിർദ്ദേശിച്ചിട്ടും മയക്കുവെടിവെച്ച് ആനയെ പിടികൂടാൻ വൈകുന്നത് വനം വകുപ്പിന് ക്ഷീണം വരുത്തിയെന്നു പറഞ്ഞ അദ്ദേഹം വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിനെ വിമർശിക്കുകയും ചെയ്തു.
 ഈ വിഷയത്തിൽ സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഗംഗാ സിംഗ് ഇന്ന് മറുപടി നൽകിയേക്കും.
പി എം 2 വിനെ പിടികൂടുവാനുള്ള ശ്രമം ഇന്നും തുടരുകയാണ്.

Post a Comment