09 ജനുവരി 2023
ബത്തേരിയെ വിറപ്പിച്ച മോഴ ആന പി എം 2വിനെ മയക്കുവെടിവെച്ച് പിടികൂടി. വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൾ അസീസിൻ്റെ നേതൃത്വം നൽകിയ ദൗത്യസംഘമാണ് ആനയെ പിടികൂടി മുത്തങ്ങയിൽ എത്തിച്ചത്.
കാടിനകത്ത് മണൽവയൽ എന്ന സ്ഥലത്ത് വച്ചാണ് ആനയെ മയക്കുവെടിവെച്ചത്. ഏറെ അക്രമാസക്തനായി ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത പി എം നെ കുങ്കിയാനകളുടെ സുരക്ഷാ കവചം തീർത്താണ് പിടികൂടിയത്. സുരേന്ദ്രൻ സൂര്യ എന്നീ കുങ്കിയാനകളാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. മുത്തങ്ങയിൽ പ്രത്യേകം ഒരുക്കിയ കൂട്ടിലേക്ക് ആനയെ മാറ്റു കീഴിഞ്ഞു.
കുങ്കിയാനകളുടെ സഹായമില്ലാതെ വനപാലകർ കയർ കെട്ടിവലിച്ചാണ് ആനയെ ലോറിയിൽ നിന്നും കൂട്ടിലേക്ക് മാറ്റിയത്. ഇതിനിടെ ഉദ്യോഗസ്ഥരിൽ ഒരാളെ ആന തട്ടിത്തെറിപ്പിക്കയും ചെയ്തു. ഉദ്യോഗസ്ഥന് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏതാണ്ട് 15 വയസ് പ്രായം കണ്ടാക്കാക്കപ്പെടുന്ന പി എം 2 ന് താരതമ്യേന ചെറിയ ശരീരമാണ് ഉള്ളത്.
തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ അക്രമണങ്ങൾ നടത്തുകയും 100 ഓളം വീടുകൾ തകർക്കുകയും ചെയ്ത ചരിത്രമുണ്ട് പി എം 2 ന്. ഒരിക്കൽ തമിഴ്നാട് പിടികൂടുകയും പിന്നീട് കാട്ടിൽ തുറന്നു വിടുകയും ചെയ്തതാണ്.
അതേ പിഎം 2 ആണ് ഇപ്പോൾ വീണ്ടും മുത്തങ്ങയിൽ കൂട്ടിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ