24 ഫെബ്രുവരി 2023
ഒളവണ്ണ പാലകുറുമ്പ ക്ഷേത്രത്തിലെ ഉൽസവത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തം. പതിനായിരങ്ങൾ പങ്കെടുക്കുന്ന താലപ്പൊലി ഉത്സവത്തിൽ മോഷണവും അടിപിടിയുമെല്ലാം തടയാൻ ലക്ഷ്യമാക്കിയാണ് സി സി ടി വി ക്യാമറകളുടെ എണ്ണം വർദ്ധിപ്പിച്ചത്.
കൊടിനാട്ടുമുക്ക് മുതൽ ഒളവണ്ണ ജംഗ്ഷൻ വരെയുള്ള റോഡിലെ വിവിധ ഇടങ്ങളിലും ഉത്സവ പറമ്പിലും ക്ഷേത്ര പരിസരങ്ങളിലുമായാണ് ക്യാമറകൾ മിഴി തുറന്നത്. ഇവയെല്ലാം തത്സമയം നിരീക്ഷിക്കാൻ പൊലീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ടാകും. കൂടാതെ 50 ൽ ഏറെ പൊലീസ് മഫ്ടിയിലും അല്ലാതെയും ഉണ്ടാകും. കൂടാതെ ക്ഷേത്ര ഭാരവാഹികളുടെ പ്രത്യേകം വളണ്ടിയർമാരും ഭക്തർക്ക് സുരക്ഷ ഉറപ്പാക്കാൻ രംഗത്തുണ്ടാകുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ