Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ
02 ഫെബ്രുവരി 2023

കോഴിക്കോട് ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ കുളത്തിൽ മ്ലാവ് വീണു. അമ്മത്തൂർ സ്കൂളിനു സമീപം അമ്മത്തൂർ റിനീഷിൻ്റെ വീട്ടിലെ കുളത്തിലാണ് ഇന്ന് രാവിലെ 9 മണിയോടെ മ്ലാവ് വീണത്.
വലിയ ശബ്ദമുണ്ടാക്കി ഓടുകയും ചാടുകയും ചെയ്യുന്നതിനിടെയാണ് കുളത്തിൽ പതിച്ചത്. അധികം താഴ്ചയില്ലാത്ത കുളമാണെങ്കിലും മ്ലാവിന് ചാടി രക്ഷപ്പെടാനായില്ല. ചാടിക്കയറയാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ കഴുത്തിനും പുറത്തും ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ പ്രദേശത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മ്ലാമിനെ ചിലർ കണ്ടിരുന്നു.
മ്ലാവ് കുളത്തിൽ വീണ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. മ്ലാവിനെ കാണാൻ നിരവധി പേർ തടിച്ചു കൂടി.സമീപത്തെ എൽ.പി സ്കൂൾ കുട്ടികളും അദ്യാപകർക്കൊപ്പം കുളത്തിൽ വീണ അതിഥിയെ കാണാൻ എത്തി.
പ്രദേശത്ത് മ്ലാവ് എങ്ങിനെ എത്തി എന്നതിന് ഉത്തരം തേടുകയാണ് നാട്ടുകാർ.

Post a Comment