Header Ads Widget

Responsive Advertisement
ഒളവണ്ണ
10 ഫെബ്രുവരി 2023

കർഷക ദ്രോഹ നടപടികൾക്കെതിരെ ഒളവണ്ണ കൃഷിഭവനുമുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ച. കാർഷിക ഉൽപ്പന്ന വില തകർച്ച, കർഷകദ്രോഹ ബജറ്റ്, ഒളവണ്ണ ഗ്രാമ പഞ്ചായത്തിൻ്റെ കർഷക അവഗണനക്കും എതിരെയാണ് ഒളവണ്ണ മണ്ഡലം കർഷക കോൺഗ്രസ്സ് പ്രതിഷേധം നടത്തിയത്. ഡി സിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ രാവിലെ 10.30 ന് പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു.
ഒളവണ്ണ കൃഷിഭവൻ പദ്ധതി പ്രവർത്തനങ്ങൾ വർഷം അവസാനമാകുമ്പോഴും എങ്ങുമെത്തില്ല ഏങ്ങുമെത്തിയില്ലെന്നു പറഞ്ഞ അദ്ദേഹം വിവരാവകാശ രേഖകൾ ഇതു വ്യക്തമാക്കുന്നുവെന്നും വ്യക്തമാക്കി. മണ്ഡലം പ്രസിഡൻ്റ് കെ.എം.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ, എ.ഷിയാലി, സി എം സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment