മാത്തറ
18 ഫെബ്രുവരി 2023
കത്താത്ത ഹൈമാസ്റ്റ് ലൈറ്റുകൾക്ക് റീത്ത് വച്ച് ആദരാഞ്ജലി അർപ്പിച്ച് പ്രതിഷേധിച്ചു. ഒളവണ്ണ പഞ്ചായത്തിലെ കുന്നത്തുപാലം, മാത്തറ അങ്ങാടികളിലെ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും മാസങ്ങളായി കണ്ണടച്ചിട്ട്. ഈ രണ്ട് വിളക്ക് കാലുകളിലുമാണ് റീത്ത് വച്ചത്.
മുസ്ലിം യൂത്ത് ലീഗ് കുന്നത്തുപാലം, മാത്തറ ടൗണ്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഒളവണ്ണ പഞ്ചായത്ത് ഭരണകൂടത്തിന്റെ അനാസ്ഥയിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുമുതലുകള്‍ നശിച്ചുപോവുകയും ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉടനടി പരിഹാരം കാണണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
മാത്തറയിലെ ഹൈമാസ്റ്റ് ലൈറ്റിന് ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.എം മുഹാദും കുന്നത്തുപാലം ഹൈമാസ്റ്റ് ലൈറ്റിന് ഇരുപതാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.പി റിയാസും റീത്ത് വെച്ചു.നേതാക്കളായ ടി.കോയദ്ധീന്‍, നജുസക്കീര്‍, ജബ്ബാര്‍, മന്നറായില്‍ ലത്തീഫ്,റഫീഖ് എം ഭാരവാഹികളായ ഹുനൈസ്, ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ