Header Ads Widget

Responsive Advertisement
കോഴിക്കോട്
2 ഫെബ്രുവരി 2023

ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ കുളത്തിൽ വീണ മ്ലാവിനെ താമരശ്ശേരി ഫോറസ്റ്റ് ഡിവിഷനിലെ വനമേഘലയിൽ തുറന്നു വിട്ടു. റാപ്പിഡ് ആക്ഷൻ ഫോർസ് മോധാവി ഷാജുവിൻ്റെ നിർദ്ദേശമനുസ സരിച്ച് ബിനീഷ്, അബ്ദുൾ നാസർ, അബ്ദുൾ കരീം തുടങ്ങിയവരടങ്ങുന്ന ആറംഗ സംഘം എത്തിയാണ് കുളത്തിൽ വീണ മ്ലാവിനെ രക്ഷപ്പെടുത്തിയത്.
ഇരിങ്ങല്ലൂർ അങ്ങാടിക്ക് സമീപം അമ്മത്തൂർ റിനീഷിൻ്റെ വീടിനരികിലെ കുളത്തിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് മ്ലാവ് വീണത്. കുളത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏറ്റ പരിക്കുകൾ ഗൗരവമുള്ളതല്ലെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നുമുള്ള ഡോക്ടറുടെ വിലയിരുത്തലിന് ശേഷമാണ് വൈകീട്ട് 3.30 ഓടെ മാവിനെ കാട്ടിൽ തുറന്നു വിട്ടത്. നിലമ്പൂർ കാടു
കളിൽ നിന്നും എത്തിയതാകാമെന്നാണ് നിഗമനം. എന്നാൽ കോഴിക്കോട് നഗരത്തിൽ മ്ലാവുകളെത്തുന്നത് വിരളമെന്നും ഏറെ കിലോമീറ്ററുകൾ ഇവ സഞ്ചരിക്കുക പതിവില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment