Header Ads Widget

Responsive Advertisement

പന്തീരാങ്കാവ്
20 ഫെബ്രുവരി 2023

പന്തീരാങ്കാവിലെ സാമൂഹ്യ-സാംസ്ക്കാരിക - കലാ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന പി.എം സി യെ അനുസ് മരിച്ചു. പി എം സി എന്ന ചുരുക്കപ്പേരിൽ അറിയയപ്പെട്ട പന്തീരന്താവ് പുൽപറമ്പിൽ മീത്തൽ  ചന്ദ്രന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പന്തീരാങ്കാവ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
( ചടങ്ങിൽ പി എം സി യുടെ മകൻ ഉമേഷ് സംസാരിക്കുന്നു.)

19 ഫെബ്രുവരി 2023 ഞായറാഴ്ച വൈകീട്ട് 4 മണിയോടെ പന്തീരങ്കാവ്  ഗ്രാമ സേവിനി വായനശാല ഹാളിൽ നടത്തിയ അനുസ്മരണ പരിപാടി  അബ്ദുൽ ജബ്ബാർ ഒളവണ്ണ ഉത്ഘാടനം ചെയ്തു. കൊളങ്ങരേടത്ത് ബാബു അധ്യക്ഷത വഹിച്ചു.
ശിവദാസ് പന്തീരാങ്കാവ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.മോഹനൻ,
കെ.വിജയൻ , മനക്കൽ രാധാകൃഷ്ണൻ പി.ടി. വേലായുധൻ, പി എ . ഉമേഷ് എന്നിവർ സംസാരിച്ചു. നരിക്കുനി ബാബു സ്വാഗതവും കെ.വി. പ്രവീൺവിജയൻ നന്ദിയും പറഞ്ഞു. ശിവദാസ് പന്തീരാങ്കാവ് രചിച്ച 'പിയെംസി യുടെ കൂടെ  എന്ന പുസ്തകം ചടങ്ങിൽ വിതരണം ചെയ്തു.

Post a Comment