കുന്നത്തു പാലം
22 ഫെബ്രുവരി 2023
അനധികൃതമായി കുന്നിടിച്ച സ്ഥലത്ത് പൊലീസ് എത്തി വാഹനങ്ങൾ പിടിച്ചെടുത്തു. ഇരിങ്ങല്ലൂർ
ബൊണിക്കൽ ഗാർഡന സമിപം അനധികൃത ഘനനം പൊലീസും വില്ലേജ് ഉദ്യാഗസ്ഥരം തടഞ്ഞു. ഗുരുവായൂരപ്പൻ കോളജ് പ്രവർത്തിക്കുന്ന പൊക്കുന്നിൻ്റെ കിഴക്കുഭാഗത്താണ് കുന്ന് തുരന്ന് ഇടിക്കുന്നത്.
ഏതാണ്ട് 60 മീറ്ററോളം നീളത്തിലും 15 മീറ്ററിലേറെ താഴ്ചയിലുമാണ് മണ്ണ് ഇടിച്ചത്. 45 ഡിഗ്രിയോളം ചെങ്കുത്തായ ഈ കുന്നിൻ ചെരിവിലെ മണ്ണിടിക്കൽ വലിയ ദുരന്തകാരണമാകും. ബോട്ടാണിക്കൽ ഗാർഡൻ നൂഞ്ഞിക്ക് തൊട്ടു മുകളിലാണ് കുന്നിടിച്ചിലുണ്ടാകും വിധമുള്ള മണ്ണെടുപ്പ്.
പൊക്കുന്നിൻ്റെ കിഴക്കു ഭാഗങ്ങളിൽ പലയിടങ്ങളിലും കുന്നിടിച്ച് വില്ലാ പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിഷയത്തിൽ അടിയന്തിരമായ അന്വേഷണവും ഇടപെടലും വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
തിങ്കളാഴ്ച്ച വൈകുന്നേരം പന്തീരങ്കാവ് പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി ജെസിബിയും ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.
പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ എൻ.ഗണേഷ് കുമാർ, സബ് ഇൻസ്പെക്ടർ സൈഫുള്ള, ഒളവണ്ണ വില്ലേജ് ഓഫീസർ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
ഒളവണ്ണ പഞ്ചായത്തിൽ കുന്നുകൾ കേന്ദ്രീകരിച്ചാണ് വില്ല, ഫ്ലാറ്റ് പ്രൊജക്ടുകളുടെ നിർമ്മാണങ്ങൾ നടക്കുന്നത്. ഇവിടെയെല്ലാം മണ്ണിടിക്കലും മണ്ണ് കടത്തലും നിർഭയം തുടരുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ