23 ഫെബ്രുവരി 2023
ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സി എം പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു സി.പി.ജോൺ.
ആദിവാസികളടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ വൻ പരാജയമെന്ന് പറഞ്ഞ അദ്ദേഹം പ്ലാൻ ഫണ്ടിൽ ആദിവാസി വി ഭാഗങ്ങൾക്കുള്ള തുക കുറച്ചു കൊണ്ടുവരികയാണ് സർക്കാർ എന്നും ആരോപിച്ചു.
ഫെബ്രുവരി 23 ന് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ
സി എം പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി നാരായണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി.
ചടങ്ങിൽ സംസ്ഥാന അസി.സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്, കെ.എ.കുര്യൻ, ചാലിൽ മൊയ്തീൻകോയ, അഷ്റഫ് കായക്കൽ, സുനിത പാലാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ