Header Ads Widget

Responsive Advertisement
കൊളത്തറ
12 ഫെബ്രുവരി 2023

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശിയായ ആനന്ദകുമാറിൻ്റെ കാറും ഇരുചക്രവാഹനവുമാണ് അഗ്നിക്കിരയായത്. 
വീട്ടുമുറ്റത്ത് ആണ്  കാറും ഇരുചക്രവാഹനവും നിർത്തിയിട്ടിരുന്നത്. ശനിയാഴ്ച രാത്രി 12 മണിയോടെ തീ ആളിപ്പടരുന്നത് കണ്ട വഴി യാത്രക്കാരനാണ്  അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. കൃത്യസമയത്ത് തീയണച്ചതിനാൽ വീട്ടിലേക്ക് തീ പടർന്നില്ല. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.  ആരെങ്കിലും തീയിട്ടതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment