പന്തീരങ്കാവ്:
04 ഫെബ്രുവരി 2023
ഒളവണ്ണ ഫെസ്റ്റിന് ആവേശ പകർന്ന് കാളപ്പൂട്ട് മത്സരം. പന്തീരങ്കാവ് വെസ്റ്റിൽ സരസിയിലെ കാളപൂട്ട് കണ്ടത്തിലാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്.
രാവിലെ 7 മണിയോടെ ആരംഭിച്ച മത്സരത്തിൽ
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺമ്പതില്‍പ്പരം ജോഡി കന്നുകളാണ് മത്സരിച്ചത്. കാളപൂട്ട് മത്സരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ശാരുതി കോൽ നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ബാബുരാജൻ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം സിന്ധു, പി മിനി, ഫെസ്റ്റ് കോർഡിനേറ്റർ പി ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം: വളപ്പൻ ബിച്ചാവ കംബ്ലക്കല്ല്.
രണ്ടാം സ്ഥാനം: കെപികെൻസമോൾ
വാണിയല്ലൂർ.
മൂന്നാം സ്ഥാനം:കാഞ്ഞിരങ്ങാടൻ കുഞ്ഞാൽ പുല്ലാഞ്ചേരി.
നാലാം സ്ഥാനം: ഇളയേടത്ത് കല്ലിംങ്ങൽ ഷാഫി പുല്ലൂർ.
അഞ്ചാം സ്ഥാനം: കോട്ട ആലിക്കുട്ടി
കുഴിമണ്ണ എന്നിവർ അർഹരായി.
വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ പി ജി സ്വാഗതവും വാർഡ് മെമ്പർ ഇ എം വിനോദ് നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ