Header Ads Widget

Responsive Advertisement
ഒളവണ്ണ
26 ഫെബ്രുവരി 2023

ഒളവണ്ണ പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആയിരങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
വടക്കൻ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ഒളവണ്ണ പാലകുറുംംബ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണയും താലപ്പൊലി ഗംഭീരമായി. എല്ലാ ചടങ്ങുകളും സമയബന്ധിതമായി നടത്തി വെട്ടിക്കെട്ടോടെ അവസാനിച്ചു.
വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൻ്റെ മൂല സ്ഥാനമായ മേക്കോട്ട ക്ഷേത്ര മുറ്റത്ത് മേൽശാന്തി തിരുമംഗലത്ത് വാസുദേവൻ നമ്പൂതിരി കൊടിയേറ്റിയതോടെയാണ് ഒരു മാസം നീളുന്ന ഉത്സവത്തിന് തുടക്കമാകുന്നത്.
തുടർന്ന് ക്ഷേത്ര മുറ്റത്തും കൊടിനാട്ടുമുക്കിലും കൊടിയേറ്റം നടത്തി. താലപ്പൊലി ദിനത്തിൽ പ്രധാന വഴിപാടായ കൊടിക്കൂറകളും, ദേവിയ്ക്ക് സമർപ്പിക്കാനുള്ള കാഴ്ചദ്രവ്യങ്ങളും ക്ഷേത്ര കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നിരവധി ആഘോഷവരവുകൾ ക്ഷേത്രസന്നിദ്ധിയിലെത്തി. 
നാലായിരത്തോളം കൊടികളാണ് ഇത്തവണയും  വഴിപാടായി ലഭിച്ചത്. രണ്ടായിരത്തോളം സ്ത്രീകൾ പങ്കെടുത്ത താലപ്പൊലി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങവേ  ആയിരങ്ങൾ ദേവീപ്രണാമങ്ങളോടെ ഉത്സവം കൂടി.
സമീപ ജില്ലകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് വൈകുന്നേരമാകുന്നതോടെ താലപ്പൊലി ഉത്സവത്തിന് എത്തുന്നത്. കുംഭ മാസത്തിലെ ഭരണി നാളിൽ തുടങ്ങി  ഉത്സവം മീനത്തിലെ ഭരണി നാളിൽ വേല ഉത്സവത്തോടെയാണ് സമാപിക്കുന്നത്.
പാട്ടുത്സവം, പൊങ്കാല, വലിയ ഗുരുതി എന്നിവയെല്ലാം ഉത്സവത്തിൻെറ ഭാഗമാണ്.  
ജാതി മത ചിന്തകൾക്കതീതമായി ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒത്തു ചേരുന്നു എന്നതാണ് പാലകുറുമ്പ ക്ഷേത്ര ഉത്സവത്തിൻെറ പ്രാധാന്യം. മലബാർ ദേവസ്വത്തിൻ്റെ കീഴിലാണ് ഈ ക്ഷേത്രം

Post a Comment