കൂടത്തുംപാറ
05 ഫെബ്രുവരി 2023
പുള്ളുവ കുലപതി ശ്രീ മേലാറ്റൂർ രാമകൃഷ്ണനെയും ഭാര്യ പ്രേമയെയും ആദരിച്ചു. കൂടത്തുംപാറ ചുള്ളിയോട്ട്
ദേവനാഗസ്ഥാനത്ത് കാവ് കമ്മറ്റിയാണ് ആദരം നൽകിയത്. കാവ് തന്ത്രി സതീഷ് ബാബു ഇരുവരെയും പൊന്നാട അണിയിച്ചു.
നാഗ പാട്ടിൻ്റെ പുള്ളുവത്തനിമയും പാരമ്പര്യത്തിന്റെ ശുദ്ധിയും ആത്മാർത്ഥതയും ധാർമ്മികതയും സദാ നിലനിർത്തുന്ന പ്രകൃതിസ്നേഹിയായ രാമകൃഷ്ണൻ്റെ കാർമികത്വത്തിലാണ് കഴിഞ്ഞ പതിനാറു വർഷങ്ങളായി ചുള്ളിയോട്ട് ദേവനാഗസ്ഥനത്ത് നാഗപ്പാട്ടുത്സവം നടന്നു വരുന്നത്.
നാഗപ്പാട്ടുൽസവം നടത്തുന്ന പ്രദേശത്തെ ഏക കാവാണ് കൂടത്തുപാറയിലെ ചുള്ളിയോട്ട് ദേവനാഗ സ്ഥാനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ