Header Ads Widget

Responsive Advertisement
കോഴിക്കോട്
O6 ഫെബ്രുവരി 2023 

ഇന്ധനവിലയിൽ സെസ്സ് ഏർപ്പെടുത്തിയ ബഡ്ജറ്റ് നിർദ്ദേശം ഉടൻ പിൻവലിക്കണമെന്ന്  സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ് ആവശ്യപ്പെട്ടു. രൂക്ഷമായ വില വർദ്ധനവിന് കാരണമാകുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ( കെ ഡി എ എഫ്) കോഴിക്കോട് ജില്ലാ ഓട്ടോ തൊഴിലാളി ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് തൊഴിലാളികൾ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.
കോവിഡ്  കാലത്തിനുശേഷം പതുക്കെ ഉയർത്തെഴുന്നേറ്റ് വരുന്ന സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലേക്ക് എടുത്തെറിയുന്നതാണ് ബഡ്ജറ്റിലെ നിർദ്ദേശങ്ങളെന്നും ഇതിനെതിരെ ശക്തമായ തൊഴിലാളി പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
കെ. ഡി. എ.എഫ്  ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ബാലഗംഗാധരൻ ചാലിൽ മൊയ്തീൻ കോയ, കെ ബാലൻ, കെ കെ ഷിജു തുടങ്ങിയവർ സംസാരിച്ചു

Post a Comment