പന്തീരാങ്കാവ്
07 ഫെബ്രുവരി 2023
പരിക്കേറ്റ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച വൈകീട്ടാണ് പന്തീരങ്കാവ് ജ്യോതി ബസ് സ്റ്റോപ്പിന് സമീപത്തെ അഴുക്ക് ചലിൽ പരിക്കേറ്റ നിലയിലാണ് നാട്ടുകാർ മുള്ളൻപന്നിയെ കണ്ടെത്തി ത്തുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ ജീവൻ രക്ഷാപ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ് മുള്ളൻപന്നിയെ പിടികൂടി മാത്തോട്ടം വനശ്രീക്ക് കൈമാറി. മുള്ളൻപന്നിക്ക് മരണ കാരണമാകാവുന്ന പരിക്കില്ലെന്ന് വിലയിരുത്തിയ വനപാലകർ ചികിത്സ ആരംഭിച്ചതായും അസീസ് പറഞ്ഞു.
വാഹനമിടിച്ച് പരിക്ക് പറ്റിയെന്നാണ് പ്രാധമിക നിഗമനം.
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുള്ളൻപന്നിയുടെ സാന്നിദ്ധ്യം കൂടി വരികയാണ്. പലയിടങ്ങളിലും കൃഷി നശിപ്പിക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ