Header Ads Widget

Responsive Advertisement
മണക്കടവ്
07 മാർച്ച് 2023

കുന്നംകുളങ്ങര എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
1920 കളിൽ പള്ളിയൻ മണക്കടവത്ത്, പെരവക്കുട്ടി എന്നിവർ തുടങ്ങിയ എഴുത്തുപള്ളിക്കൂടമാണ് ഇന്ന് കാണുന്ന സ്കൂളായി വളർന്നത്.  അനുജൻ പള്ളിയൻ മണക്കടവത്ത്, ചാത്തു മാസ്റ്റർ തുടങ്ങിയവർ സ്കുളിൻ്റെ പ്രവർത്തനങ്ങൾക്കും ഉയർച്ചകൾക്കും സാരഥികളായ പ്രഗൽഭരായിരുന്നു.   നാടിന് അക്ഷരം പകർന്നും നിർവധി പതിഭകളെ സമ്മാനിച്ചും  നാടിൻ്റെ അഭിമാനമായി വളർന്ന സ്കൂൾ ശതാബ്ദി ആഘോഷിക്കുകയാണ്. 
ആഘോഷങ്ങളുടെ ഭാഗമായി എൽ പി വിഭാഗം പഞ്ചായത്ത് തല കിസ്മത്സരം, വോളിബോൾ മത്സരങ്ങൾ വിവിധ കായിക മത്സരങ്ങൾ സ്കൂൾ കലാമേള, അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ഘോഷയാത്ര, മെഗാ തിരുവാതിര കളി,
പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സാംസ്കാരിക സമ്മേളനം കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിച്ചു.  മാർച്ച് 5ന് ഞായറാഴ്ച സമാപന സമ്മേളനം  പൊതുമരാമത്ത് മന്ത്രി അഡ്വ:പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്തു.
ചടങ്ങിൽ പി എം ചാത്തുമാസ്റ്ററുടെ ഫോട്ടോ മന്ത്രി അനാച്ഛാദനം ചെയ്തു.പി ടി എ റഹീം എം എൽ എ അധ്യക്ഷനായി.
 ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:പി ശാരുതി, പ്രധാന അദ്യാപിക പി എം ജൂലി ഗോപൻ, എം ബാലൻ മാസ്റ്റർ, വാർഡ് മെമ്പർ ഹസീന പിലാക്കോത്ത് , പി ടി ശശിധരൻ, കെ കെ ജയൻ, വി എം അബ്ദുള്ളകുട്ടി മാസ്റ്റർ, കെ പി വേലായുധൻ, പൊയിലിൻ അബ്ദുള്ള അസീസ് .MPTA ചെയർപേഴ്സൺ രമ്യ,  വാർഡ്മെമ്പർ ഷാജി പനങ്ങാവിൽ, പി ടി എ പ്രസിഡന്റ് ടി പി സുധീഷ്, എം ബാലൻ മാസ്റ്റർ ,വി സി സുരേഷ് ,LSS വിജയി ആദർശ് പി ,ടി പി സുധീഷ് എന്നിവർക്ക് ഉപഹാരം നൽകി.
നൂറുപേരടങ്ങിയ മെഗാതിരുവാതിരകളി ആഘോഷത്തിന് മാറ്റ് കൂട്ടി തുടർന്ന് വിജയികൾക്കുള്ള സമ്മാന വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment