കോഴിക്കോട്
1 മാർച്ച് 2023
കോഴിക്കോട് മലാപ്പറമ്പ് സിഗ്നൽ ജംഗ്ഷനിൽ ഉണ്ടായ വാഹന അപകടത്തിൽ രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ.
സിഗ്നൽ കഴിഞ്ഞ് വാഹനങ്ങൾ മുന്നോട്ട് നീങ്ങവേ ഇരുചക്രവാഹനത്തിൽ ലോറി തട്ടിയാണ് അപകടം ഉണ്ടായത്. ഇരുചക്രവാഹനത്തിലുള്ള രണ്ട് പേരും റോഡിൽ ഇടത് വശത്തേക്ക് വീണതിനാൽ വലിയ ദുരന്തം ഒഴിവായി.സ്കൂട്ടറിൽ ഉണ്ടായിരുന്നത് വനിതളാണെന്നാണ് ദൃശ്യങ്ങളിലെ സൂചന. ലോറിയുടെ ഇടത് വശത്തു നിന്നും ഇരുചക്രവാഹനം ലോറിയുടെ മുന്നിലൂടെ വലതു വശത്തേക്ക് തിരിയാൻ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായതെന്നും ദൃശ്യത്തിൽ വ്യക്തമാണ്.
അപകടം നടന്ന ഉടൻ
ഒരു സെക്കന്റ് പോലും നഷ്ടപ്പെടുത്താതെ അപകടത്തിൽപെട്ട യാത്രക്കാരെ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ലിജേഷ് രക്ഷിക്കുകയായിരുന്നു. അപകടവിവരമറിയാതെ ലോറി
ഇരുചക് റ വാഹനത്തേയും കൊണ്ട് മുന്നോട്ട് നീങ്ങുന്നതും സിറ്റി ട്രാഫിക് പോലീസ് തന്നെ പങ്കുവച്ച ദൃശ്യത്തിലുണ്ട്.
അപകട കാരണമാകുന്ന ട്രാഫിക് നിയമലംഘനത്തെയും ഒപ്പം രക്ഷാപ്രവർത്തനത്തിൻ്റെ പ്രാധാന്യത്തേയും സാക്ഷ്യപ്പെടുത്തുന്നാണ് പൊലീസ് പങ്കുവെച്ച വീഡിയോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ