പാലാഴി
1 മാർച്ച് 2023
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനിയായ തൻസിയ (25)നെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
വയനാട് കണിയാമ്പറ്റ സ്വദേശിനി
പള്ളിയാലിൽ വീട്ടിൽ തൻസിയ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ഇവർ
സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുബസമ്മേതം താമസിക്കുന്ന പാലാഴി പാലയിലെ പിവിഎസ് ഫ്ലാറ്റിൽ
7-ാം നിലയിലെ 7 F അപാർട്ട്മെമെൻ്റിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് എത്തിയത്. ഉറങ്ങാൻ കിടന്ന തൻസിയ രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കതിനെ തുടർന്ന് ഫ്ലാറ്റ് ജീവനക്കാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോൾ വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ തൻസിയ കമിഴ്ന്ന് കിടക്കു കയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന തൻസിയ അപസ്മാരത്തിനുള്ള ചികിത്സയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൃദദേഹം പോസ്റ്റുപോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ