Header Ads Widget

Responsive Advertisement
കോഴിക്കോട്.
10 മാർച്ച് 2023

സാമൂഹിക സേവന രംഗത്ത് നുതനമായ കാഴ്ചപ്പാടുകളോടെ സജീവമായി ഇടപെടുന്ന   "സംഗീതമേ ജീവിതം" ഫൗണ്ടേഷൻ, കോഴിക്കോട് ലേക്-ഷോർ മെഡികൽ സെന്ററിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു...
മാർച്ച്  8 ന് വനിതാ ദിനത്തിൽ കോഴിക്കോട് vps lakeshore  മെഡിക്കൽ സെന്റർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ്   കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ:എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു.ലേക് ഷോർ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ ഡോ:മെഹ്റൂഫ് രാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ശ്രീമതി. എൻ. കെ . ലീലയുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.രേഖ  അജിത് സ്വാഗതം പറഞ്ഞു.
സംഗീതമേ ജീവിതം ഫൗണ്ടേഷൻ , ഡയരക്റ്റർ അഡ്വ:അസീസ്സ് മുഖ്യപ്രഭാഷണം നടത്തി.സാധാരണ ചുറ്റുപാടുകളിൽ നിന്നും സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ  മാതൃകപരമായ സേവനം നടത്തുന്നവരെയാണ് ആദരിച്ചത്.
പുഷ്പ  പൂക്കാട്:
ഇരുപത് വർഷമായി വീൽചെയറിൽആയിട്ടുകൂടി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.
അജിത നമ്പ്യാർ :
സാമൂഹ്യ സേവനം, നാടകം, ഷോട്ട് ഫിലിം, സിനിമ, ഡബ്ബിംഗ് ആർട്ടിസ്റ്റ്. 
സൗമ്യ:
 ഒൻപതാം ഡിവിഷൻ ആശ വർക്കർ, ജാഗ്രതാ സമിതി അംഗം. 
മിനി :
കുടുംബശ്രീ അംഗം
ഷിജി പ്രകാശ് 
കുടുംബശ്രീ ചാത്തമംഗലം
ശ്രീജ :
ആശവർക്കർ ചൂലൂർ
ഹസീന : 
FHC പുതുപ്പാടി പാലിയേറ്റീവ് നഴ്സ്.  സുബൈദ :
പബ്ളിക് ഹെൽത്ത് നഴ്സ് കോഴിക്കോട് കോർപ്പറേഷൻ.
മിനി രാജു:
ലോക പഞ്ചഗുസ്തി സ്വർണ്ണ മെഡൽ ജേതാവ്,  കേരളാ പോലീസിൽ ASI എന്നീ  വനിതകളെ    ഡോ. ജയശ്രീ,  ഡോ.മെഹറൂഫ് രാജ്, സംഗീതമേ ജീവിതം  അംഗർ എന്നിവർ ചേർന്ന് ആദരിച്ചു. Lake shore medical cente  മാനേജർ ശ്രീ. രമേശ്‌, SJF അംഗങ്ങളായ ആഷിക്  പരോൽ,പ്രിയദർശിനി,
സീനിയർ നേഴ്സീംഗ് സൂപ്രണ്ട് ശ്രീമതി പുഷ്പ ലേക്-ഷോർ മെഡിക്കൽ സെന്റർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആദരിക്കപ്പെട്ടവർ അവരുടെ അനുഭവങ്ങൾ പങ്ക് വയ്ക്കുകയും ഇത്തരം കൂട്ടായ്മകൾക്ക് വേദി ഒരുക്കിയ "സംഗീതമേ ജീവിതം ഫൗണ്ടേഷനും,  ലേക്-ഷോർ മെഡിക്കൽ സെന്ററിനും നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഗീത കച്ചേരി  അരങ്ങേറി.

Post a Comment