Header Ads Widget

Responsive Advertisement

ഒളവണ്ണ
04 മാർച്ച് 2023

മലബാർ ദേവസ്വത്തിനു കീഴിലുള്ള കോഴിക്കോട് താലൂക്കിലെ ഒളവണ്ണ ശ്രീ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രഥമ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. 2023 മാർച്ച് 4 ന് ശനിയാഴ്ച്ച രാവിലെ എക്സിക്യൂട്ടീവ്  ഓഫീസർ ദിനേശ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലകുറുമ്പിൽ ജയരാജനെ
 ട്രസ്റ്റി ബോർഡ് ചെയർമാനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
 വേണുഗോപാലൻ സി, സതീഷ് പി, പുഷ്പരാജൻ ടി എന്നിവരെയാണ് ബോർഡ് മെമ്പർമാരായി നിയമിച്ചത്. ഈ ക്ഷേത്രം മലബാർ ദേവസ്വത്തിനു കീഴിലായ ശേഷം ആദ്യമായാണ് ട്രസ്റ്റി ബോർഡ് രുപീകരിക്കുന്നത്. ക്ഷേത്രത്തിലെ സമഗ്ര പുരോഗതിക്ക് ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ യോഗം തീരുമാനിച്ചു.

Post a Comment