പന്തീരങ്കാവ്
30 മാർച്ച് 2023
പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം നടത്തിയ 2 പേർ പൊലീന് പിടിയിലായി. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറമ്പിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ് പന്തീരാങ്കാവ് ഇൻസ് പക്ടർ ഗണേഷ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം നവബർ മാസം എം വി ഐ ഇൻസ്പെക്ഷൻ നടത്തി വാഹന ഉടമ പന്തീരാങ്കാവ് സ്റ്റേഷൻ കോബോണ്ടിന് പുറത്ത് ഒഴിഞ്ഞ പറബിൽ നിർത്തിയിട്ട സ്കൂട്ടറാണ് പ്രതികൾ രാത്രി സമയത്ത് മോഷ്ടിച്ചത്. തുടർന്ന് പന്തീരാങ്കാവ് പോലിസ് മുൻപ് കളവ് കേസിൽ ഉൾപ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തുയും നൂറോളം CCTV ക്യാമറകളും അഞ്ഞൂറോളം കോൾ വിശദാംശങ്ങളും പരിശോധിച്ച് ആറു മാസം നീണ്ട ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. പ്രതികളിൽ ഒരാളായ രാഹുൽ മുൻപ് മാത്തറ ബോട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള വീട്ടിൽ നിന്ന് പാത്രങ്ങും വിളക്കുകളും മോഷണം നടത്തിയ കേസിൽ ജയിൽ കഴിഞ്ഞ് വരവെ രണ്ടു മാസമായി ജ്യാമത്തിൽ ഇറങ്ങിയതാണ്.
പ്രതികൾ ഇരുവരും ലഹരിക്ക് ഉപയോഗിക്കുന്നവരാണ് എംഡി എം എ പോലുള്ള ലഹരി മരുന്ന് ഉപയോഗിക്കുവാനായി പണം കണ്ടെത്തുന്നതിനാണ് കളവ് നടത്തിയതെന്നും ഇങ്ങനെ കളവ് നടത്തിയ വാഹനം നബർ മാറ്റി വാഹനത്തിന്റെ ആർ സി യും മറ്റ് പേപ്പറുകളും കളഞ്ഞ് പോയെന്ന് പറഞ്ഞ് കുറഞ്ഞ പൈസക്ക് വിൽക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.
കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്കൂട്ടറും ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ച് ശേഷമാണ് മോഷണം നടത്തുന്നതെന്നും പ്രതികൾ പറഞ്ഞു. മോഷ്ടിച്ച വാഹനം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾ മറ്റേതെങ്കിലും വാഹനങ്ങൾ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തിൽ പങ്കാളികളായിട്ടുണ്ടോ എന്നതിലും വിശദമായി അന്വേഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇൻസ്പെക്ട്ടർ ഗണേഷ് കുമാർ എൻ പറഞ്ഞു.
അന്വേഷണത്തിൽ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ് ഐ മാരായ ധനഞ്ജയദാസ് ടി വി, ഷിജു, എ എസ് ഐ മഹീഷ് കെ പി, എസ് സി പി ഒ മാരായ രൂപേഷ് പറബക്കുന്നൻ, പ്രഭീഷ് ടി, സബീഷ്, സി പി ഒ മാരായ ജിനേഷ് ചൂലൂർ, ജിത്തു കെ വി, രഞ്ജിത്ത്, KHG അനീഷ് ഇ പി എന്നിവർ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ