പന്തീരങ്കാവ്
13 മാർച്ച് 2023
ബസ്സിടിച്ച് ബേക്കറി ജീവനക്കാരനായ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
സ്കൂട്ടറിൽ യാത്ര ചെയ്യവെ കിണാശ്ശേരി കുളങ്ങര പീടികക്ക് സമീപം വെച്ച് ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. ചേളാരിക്കടുത്ത് മുന്നിയൂർ പടിക്കൽ സ്വദേശി റഷീദ് (38) ആണ് മരിച്ചത്.
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപത്ത് പ്രവർത്തിക്കുന്ന ഗ്യാലക്സി ബേക്കറി ജീവനക്കാരനായിരുന്നു റഷീദ്. കോഴിക്കോട് നഗരത്തിൽ നിന്നും പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് റഷീദ് വീഴുകയും പിൻചക്രങ്ങൾ കയറി ഗുരുതര പരിക്കേൽക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ മരണം സംഭവിക്കുയായിരുന്നു. സുഹൈലയാണ് ഭാര്യ, ആറ് മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക്കം നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ