Header Ads Widget

Responsive Advertisement
പെരുമണ്ണ
29 മാർച്ച് 2023 
കെട്ടിട നികുതി വർദ്ധനയിൽ പ്രതിഷേധിച്ച്‌ പെരുമണ്ണ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും  യു.ഡി എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.

കെട്ടിട നികുതി 5 ശതമാനം  വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ്  ചർച്ച ചെയ്യുന്ന അജണ്ടയിൽ പ്രതിഷേധിച്ചാണ്  അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചത്.
തുടർന്ന് പെരുമണ്ണ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എല്ലാ മേഖലയിലെയും വില വർദ്ധനവ് മൂലം പൊറുതി മുട്ടിയ ജനത്തിന് മേൽ അധികഭാരം ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങൾ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.പി. കബീർ, കെ.പി.രാജൻ, എം. സമീറ, എം.കെ. റംല,കെ. സെക്കീന,ഇ. നാസില,രമ്യ തട്ടാരിൽ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ഗ്രാമ പഞ്ചായത്ത്  ഓഫീസ് പരിസരത്ത് നടത്തിയ പ്രതിഷേധം ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.  വി.പി. കബീർ അദ്ധ്യക്ഷത വഹിച്ചു. എ.പി. പീതാംബരൻ ,എം.പി.അബ്ദുൽ മജീദ്, ബാലൻ കിഴക്കെതൊടി, കെ.പി.രാജൻ, 
എം. സമീറ തുടങ്ങിയവർ സംസാരിച്ചു.

Post a Comment