Header Ads Widget

Responsive Advertisement
പാലാഴി പാല
6 ഏപ്രിൽ 2023
കിക്കേഴ്സ് പാലാഴി സംഘടിപ്പിക്കുന്ന
ഒളവണ്ണ പ്രീമിയർ ലിഗ് സീസൻ 2 മത്സരങ്ങൾ
ഏപ്രിൽ 28,29, 30 തിയ്യതികളിൽ
പാലാഴി മലബാർ ടറഫിൽ നടക്കും.
            (ഫയൽ ചിത്രം)
മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കും.
4 ടീമുകൾ ഉൾ പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ. 
മത്സരങ്ങൾ കൃത്യം 6 മണിക്ക് ആരംഭിക്കും. മത്സരത്തിൽ പഞ്ചായത്തിന് പുറത്തു നിന്നുള്ള
2 കളിക്കാരെ ഉൾപ്പെടുത്താൻ അനുവദിക്കും.
ഏപ്രിൽ 28 ന് A,B ഗ്രൂപ്പുകളിലെ മുഴുവൻ മത്സരങ്ങളും 29ന് C,D ഗ്രൂപ്പുകളിലെ മത്സരങ്ങളും നടത്തും. ലീഗ് റൗണ്ട് മത്സരങ്ങൾക്ക് 20 മിനിറ്റും
നോക്കൗട്ട് മത്സരങ്ങൾക്ക് 30 മിനിറ്റുമാണ് അനുവദിച്ച സമയം.
മത്സരത്തിൽ പരമാവതി 7 കളിക്കാരെ
രജിറ്റർ ചെയ്യാവുന്നതും ടീമുകൾക്ക് ആവശ്യമെങ്കിൽ തുടർ മത്സരത്തിൽ 7 കളിക്കാരെയും മാറ്റാവുന്നതുമാണ്.
മത്സരം നടക്കുമ്പോൾ 3 കളിക്കാർ ഒളവണ്ണ പഞ്ചായത്തിൽ നിന്നുള്ളവർ ആയിരിക്കണമെന്ന നിബന്ധനയുണ്ട്.
കളിക്കാർ ഒളവണ്ണ പഞ്ചായത്തിൽ
ഉള്ളവരെന്ന്   തെളിയിക്കുന്ന രേഖകൾ
 (I D കാർഡും പഞ്ചായത്ത് മെമ്പർ സാക്ഷ്യപെടുത്തിയ കത്തും) 
ടീം മാനേജർ കൈവശം വെക്കേണ്ടതും
ആവശ്യമെങ്കിൽ കമ്മിറ്റി മുമ്പാകെ സമർപ്പിക്കേണ്ടതുമാണ്. മത്സരത്തിനിടയിൽ കളിക്കാർക്ക് ഉണ്ടായേക്കാവുന്ന
പരിക്കുകൾക്ക് കമ്മിറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടാകില്ല.
വിന്നേഴ്സിന് 30000 രൂപ + ട്രോഫിയും
റണ്ണേഴ്സിന് 20000 + രൂപ +ട്രോഫിയും നൽകും. രാത്രി12 മണിക്ക് ശേഷം മത്സരം തുടരുന്നതിന്നി യമപരമായ തടസങ്ങൾ ഉള്ളതിനാൽ ടീമുകളെ ക്യത്യസമയത്ത് ഗ്രൗണ്ടിൽ ഇറക്കേണ്ട ചുമതല അതാത് ടീം മാനേജർമാരിൽ നിക്ഷിപ്തമാണ്. ആവശ്യമെങ്കിൽ ഫിക്സറിലും നിയമാവലിയിലും മാറ്റവരുത്തുവാൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 
+91 82815 08504 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

Post a Comment