പന്തീരാങ്കാവ്
17 ഏപ്രിൽ 2023
ദേശീയപാതയിൽ മേൽപാലങ്ങളുടെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പന്തീരാങ്കാവ് ഭാഗത്ത് സമാന്തരമായി രണ്ട് മേൽപാലങ്ങളാണ് നിർമ്മിക്കുന്നത്.ഇതിൽ ഒരെണ്ണത്തിൻ്റെ തൂണുകൾ പൂർത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ചയോടെ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. വലിയ മൊബൈൽ കെയിനുകൾ ഉപയോഗിച്ചാണ് കോൺക്രീറ്റ് നിർമ്മിത ഗർഡറുകൾ ഉയർത്തി തൂണിമേൽ സ്ഥാപിക്കുന്നത്. ഏതാണ്ട് 50 ടണ്ണോളം ഭാരമുള്ള ഇവ ഉയർത്തുവാൻ 110 ടൺ ശേഷിയുള്ള 2 ക്രെയിനുകളാണ് ഉപയോഗിക്കുന്നത്.
13.7 മീറ്റർ വീതിയുള്ള ആദ്യ പാലത്തിന് 12 സ്പാനുകളാണ് ഉള്ളത്. രണ്ടാമത്തെ പാലത്തിൻ്റെ സ്പാനിൻ്റെ പ്രവർത്തികൾ നടന്നുവരികയാണ്.
330 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന രണ്ടു പാലങ്ങളും ചേർന്ന് ആകെ 27.5 മീറ്ററായിരിക്കും വീതിയുണ്ടാവുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ