Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
08 ഏപ്രിൽ 2023

നാഷണൽ ഹൈവേയിൽ പന്തീരങ്കാവ് ഭാഗത്ത് അപകട സാദ്ധ്യത.
രാമനാട്ടുകരയിൽ നിന്നും വരുമ്പോൾ അത്താണി മുതൽ പന്തീരങ്കാവ് ജംഗ്ഷൻ വരെ റോഡിൽ ഇടതു വശത്ത് ഉയരത്തിൽ രൂപപ്പെട്ട തിട്ടകളാണ് അപകടം വരുത്തുന്നത്.  ഭാരവാഹനങ്ങൾ കടന്നു പോകുന്നതിനാൽ റോഡിലെ ടാർ മിശ്രിതം നിരങ്ങി മാറിയാണ് വലിയ തിട്ടകൾ രൂപപ്പെട്ടത്. 
വാഹനങ്ങളുടെ ടയർ ഇതിൽ കയറുന്നതോടെ നിയന്ത്രണം നഷ്ടമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുചക്രവാഹനയാത്രകരും അപകടത്തിൽ പെട്ടിട്ടുണ്ട്. ഈ ഭാഗങ്ങളിൽ റോഡിന് ഉയരമുള്ള തിനാൽ അപകടത്തിൽ പെടുന്നവർ വലിയ താഴ്ചയിലേക്ക് പതിക്കാനുമിടയുണ്ട്.  
രാത്രി കാലങ്ങളിൽ ഈ തിട്ടകൾ ഡ്രൈവർമാരുടെ കണ്ണിൽ പെടില്ല.
ദൂര ദിക്കുകളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഇവ വലിയ ഭീഷണിയാണ്. മാമ്പുഴ പാലത്തിൽ റോഡിൽ ഇരുവശങ്ങളിലും ഇതേ സ്ഥിതിയാണ്.

അടിയന്തിരമായി ഇവ നീക്കം ചെയ്ത് റോഡിൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം.

Post a Comment