Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
27 ഏപ്രിൽ 2023
രോഗ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ഒളവണ്ണ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഥിതി തൊഴിലാളികൾക്കായി രോഗപരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സങ്കടിപ്പിച്ചു.
 ലാൻഡ് മാർക്ക്‌ ട്രേഡ് സെന്റർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികൾക്കയാണ് പരിപാടി നടത്തിയത്. മലമ്പനി, മന്ത്, കുഷ്ടരോഗം, ക്ഷയരോഗം, മഞ്ഞപിത്തം തുടങ്ങിയ പകർച്ചവ്യാധികളെ കുറിച്ചും പുകയില ഉപയോഗത്തിലെ ദൂഷ്യഫലങ്ങളെ കുറിച്ചും ജെ എച് ഐ ടി ആലി ക്ലാസ്സെടുത്തു.
 മലമ്പനിബാധ അറിയുന്നതിനായി രക്തപരിശോധനയും കുഷ്ടരോഗനിർണ്ണായതിനായി ശരീരപരിശോധനയും നടത്തി. കൂടാതെ രോഗികളിൽ രക്താതിമർദ്ദം, പ്രമേഹം എന്നിവയും നിർണ്ണയിക്കുന്നതിനയുള്ള പരിശോധനയും നടത്തി. പരിപാടിക്ക് ജെ എച് ഐ പി എസ് ജയൻ, ലാൻഡ് മാർക്ക്‌ സൈറ്റ് ഇൻ ചാർജ് വാഹിദ്, സേഫ്റ്റി ഓഫീസർ റാസിഖ് എന്നിവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എൻ ഗിരീഷ്കുമാർ, എം കെ ആഷിക, എം എൽ എസ് പി നിഖിത എന്നിവരും പങ്കെടുത്തു

Post a Comment