കുന്നത്തു പാലം
03 ഏപ്രിൽ 2023
ഇരിങ്ങല്ലൂർ കയർ വ്യവസായ സഹകരണ സംഘത്തിൻ്റെ പുതിയ കെട്ടിടം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.
കുന്നത്തു പാലം കൂടത്തുംപാറ റോഡിൽ ഒളവണ്ണ വില്ലേജ് ഓഫീസിന് സമീപം 1958ൽ ആണ് സംഘം പ്രവർത്തനം ആരംഭിച്ചത്. തകർന്ന് വീഴാറായ പഴയ കെട്ടിടം പൊളിച്ച് നീക്കിയാണ് പുതിയത് നിർമ്മിച്ചത്.
ജില്ലാ പഞ്ചായിത്തിൻ്റെ വികസന ഫണ്ടിൽ നിന്നാണ് ആവശ്യമായ തുക അനുവദിച്ചത്.
ഉത്ഘാടന ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ, ബാബു പറശ്ശേരി, സംഘം പ്രസിഡണ്ട് എം.എം.ഭാസൻ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ