Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
28 ഏപ്രിൽ 2023
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിദ്യാഭാസ പരിഷകരണ പദ്ധതികളുടെ ഭാഗമായി പന്തീരങ്കാവ് കൊടൽ ഗവ. യു പി സ്കൂളിൽ വർണ കൂടാരം ഒരുക്കി. ഇതോടെ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള  കുട്ടികൾക്കായി അറിവിന്റെ പുതിയ ലോകം തുറക്കുകയാണ്. 
കുട്ടികളുടെ 86 ശേഷികളെ തൊട്ടുണർത്തി വികസിപ്പിച്ചെടുക്കുന്ന 'വർണ കൂടാരം' പദ്ധതി സർവശിക്ഷൻ കേരളയാണ് നടപ്പിലാക്കുന്നത്. സ്റ്റാർസ് പദ്ധതിയിൽ 10 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്.
'കളിയാണ് പഠനരീതി - സ്നേഹമാണ് ഭാഷ' എന്നതാണ് പുതിയ രീതി. ഈ പദ്ധതി നടപ്പാലാക്കുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. പ്രീ-പ്രൈമറി സ്കൂളാണ് കൊടൽ ഗവ.യു.പി സ്കൂൾ.
ഭാഷാ വികസനയിടം, ഗണിത ഇടം, വരയിടം, കുഞ്ഞരങ്ങ് ആവിഷ്കാര ഇടം, സംഗീത ഇടം, ശാസ്ത്രാനുഭവ ഇടം, പ്രകൃതി ഇടം, പഞ്ചേന്ദ്രിയ അനുഭവ ഇടം, നിർമാണ ഇടം, കരകൗശലം ഇടം, ഈ ഇടം, കളിയിടം (അകം), കളിയിടം (പുറം) എന്നീ 13 ഇടങ്ങളോടെ  കുട്ടികളിലെ ശേഷികളെ കണ്ടെത്തി വികസിപ്പിച്ചെടുക്കുവാനുമുള്ള വിപുലമായ സംവിധാനങ്ങളാണ് വർണ കൂടാരത്തിലുള്ളത്. 1000 ത്തിലേറെ കുട്ടികളുള്ള ഈ സ്കൂളിൽ 
143 കുട്ടികളാണ്  പ്രീ-പ്രൈമറി വിഭാഗത്തിലുള്ളത്. പന്തീരങ്കാവ് സ്വദേശി ഐക്കൺ ക്രിയേറ്റീവ് എൻ.കെ.ഷൈനുവാണ് കൂടാരം നിർമ്മിച്ചത്.

Post a Comment