Header Ads Widget

Responsive Advertisement
പെരുമണ്ണ
O7 ഏപ്രിൽ 2023
തെരുവുനായ്കളുടെ അക്രമണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. പെരുമണ്ണ പഞ്ചായത്തിലെ പുത്തൂർമഠം പുതുക്കിടി റോഡിൽ ഇന്ന് വൈകീട്ട് 5.46 ഓടെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കുട്ടികളെ അക്രമിക്കാൻ ശ്രമിച്ചത്. രണ്ട് കുട്ടികളും റോഡിലൂടെ നടന്നു വരവെയാണ് നായ്കൾക്ക് മുമ്പിൽ പെട്ടത്. നായകൾ അക്രമിക്കാൻ മുതിർന്നതോടെ കുട്ടികൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. 6 നായ്കളാണ് കുട്ടികൾക്ക് നേരെ തിരിഞ്ഞത്. പ്രദേശത്തുകാരനായ എടക്കാട് മുസ്തഫ യുടെ വീടിനു മുമ്പിൽ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
തെരുവ് നായ ശല്യം തുടരുമ്പോഴും ഇവയുടെ നിയന്ത്രണത്തിനായുള്ള പദ്ധതികളൊന്നും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ല. പൊതു ഇടങ്ങങ്ങളിൽ മനുഷ്യജീവന് ഭീഷണിയായി നായ്കൾ വിഹരിക്കുകയാണ്.

Post a Comment