പന്തീരാങ്കാവ്
18 ഏപ്രിൽ 2023
ഒളിവിൽ പോയ പോക്സൊ കേസിലെ പ്രതി അറസ്റ്റിലായി. അറപ്പുഴ ചോനാടത്തിൽ 67കാരനായ സി.മുഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ അറപ്പുഴയിൽ പലചരക്കു കച്ചവടക്കാരനാണ്. ഒളിവിൽ കഴിയവെ മടവൂർ സി എം മഖാം പരിസരത്തു വെച്ചാണ് പന്തീരാങ്കാവ് സബ്ബ് ഇൻസ്പെക്ടർ ഹരിപ്രസാദും പാർട്ടിയും ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൺജിത്ത്, സബീഷ്, CPO സുബീഷ് എന്നിവരുമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ