പന്തീരാങ്കാവ്
23 മെയ് 2023
കുട്ടികളുടെ പoനത്തിലെന്ന പോലെ തന്നെ സ്വഭാവ രൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചിട്ടയാർന്ന അദ്ധ്യാപനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രശസ്തമായ സ്ഥാപനമാണ് പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ലേർണിംഗ് പോയിൻ്റ്.
2 കുട്ടികളിൽ തുടങ്ങിയ സ്ഥാപനം കുട്ടികളുടെ എണ്ണം 50 കടന്നതോടെ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്. വിവിധ ക്ലാസുകളിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും പ്രോൽസാഹനവും ലഭിക്കുന്നുണ്ടെന്ന് സ്ഥാപനത്തിൻ്റെ സാരഥികൾ പറഞ്ഞു. ഒരു ജോലി എന്നതിലുപരി അദ്ധ്യാപനത്തെ നെഞ്ചേറ്റിയ ടീച്ചർമാരുടെ സേവനവും ഇവിടത്തെ ആകർഷണീയതയാണ്.
ഉത്സവ് 2023 എന്ന പേരിൽ കലാപരിപാടികളും, മോട്ടിവേഷൻ ക്ലാസ്സുകളുമെല്ലാം ഉൾകൊള്ളിച്ചുള്ള പ്രത്യേക പരിപാടി മെയ് 23 ന് ചൊവ്വാഴ്ച ലേർണിംഗ് പോയിൻ്റിൽ നടക്കുകയാണ്. സ്ഥാപനത്തിൽ തന്നെ സംഘടിപ്പിക്കുന്ന പരിപാടിയിൽ റെഡ് എഫ് എം ആർ ജെ മനു മുഖ്യാതിഥിയായി എത്തും. തിരൂർ തുഞ്ചൻപറമ്പ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ എം.ജി മല്ലികയും കുട്ടികളോട് സംസാരിക്കാനായി എത്തുന്നുണ്ട്. വൈകീട്ട് 3 മണിയോടെ നടക്കുന്ന ചടങ്ങിൽ രക്ഷിതാക്കളും അഭ്യുതയ കാംക്ഷികളും പങ്കുകൊള്ളും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ