പന്തീരാങ്കാവ്
25 മെയ് 2023
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഒളവണ്ണ പഞ്ചായത്ത് സമ്മേളനം പന്തീരാങ്കാവിൽ നടന്നു. മെയ് 25 വ്യാഴാഴ്ച പന്തീരങ്കാവ് വ്യാപാരഭവനിൽ സംഘടിപ്പിച്ച സമ്മേളനം കോഴിക്കോട് സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉത്ഘാടനം ചെയ്തു.
തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണം, എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് നടപ്പാക്കുക, തൊഴിൽ ആയുധ വാടക നടപ്പാക്കുക, എൻ എം എസ് പദ്ധതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം സമ്മേളനം പാസാക്കി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും മുപ്പതംഗ കമ്മിറ്റി നിലവിൽ വരികയും ചെയ്തു. ടി.റസീന പ്രസിഡണ്ടായും, ഇ.സുധാദേവി വൈസ് പ്രസിഡൻ്റായും എൻ.കുഞ്ഞികൃഷ്ണൻ സെക്രട്ടറിയായും എം.സജിനി ജോയൻ്റ് സെക്രട്ടറിയായും പ്രേമ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ടി.റസീന പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്.
കർഷകത്തൊഴിലാളി സംഘടന ഏരിയ സെക്രട്ടറിയും, സ്വാഗതസംഘം ചെയർമാനുമായ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ഇ.സുധാദേവി, എൻ.കുഞ്ഞികൃഷ്ണൻ, പ്രേമ, ടി.വി.റിനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ